Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saint Gregory

America

ഹൂ​സ്റ്റ​ണി​ൽ സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ന്റെ കൂ​ദാ​ശ: ഓ​ഗ​സ്റ്റ് 21, 22 തീ​യ​തി​ക​ളി​ൽ

ഹൂ​സ്റ്റ​ൺ: സെന്‍റ്​ ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ന്‍റെ പു​തി​യ ദേ​വാ​ല​യ കെ​ട്ടി​ട​ത്തി​ന്‍റെ വി​ശു​ദ്ധ കൂ​ദാ​ശ ഓ​ഗ​സ്റ്റ് 21, 22 തീ​യ​തി​ക​ളി​ൽ വി​വി​ധ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും. ഹൂ​സ്റ്റ​ണി​ലെ 13218 Player Street-ലാ​ണ് ദേ​വാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും കി​ഴ​ക്കി​ന്‍റെ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പൊ​ലീ​ത്ത​യു​മാ​യ പ​രി​ശു​ദ്ധ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടെ​യാ​ണ് കൂ​ദാ​ശ ന​ട​ക്കു​ന്ന​ത്.

സൗ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ്, കൊ​ച്ചി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ.​യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ്, അ​ടൂ​ർ-​ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം എ​ന്നി​വ​ർ വി​ശു​ദ്ധ കൂ​ദാ​ശാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

1986-ൽ ​പൂ​ർ​ത്തീ​ക​രി​ച്ച് കൂ​ദാ​ശ ചെ​യ്ത നി​ല​വി​ലെ ദേ​വാ​ല​യ കെ​ട്ടി​ടം നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി വ​ള​ർ​ന്നു​വ​രു​ന്ന ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ ആ​രാ​ധ​നാ ആ​വ​ശ്യ​ങ്ങ​ൾ വി​ശ്വ​സ്ത​ത​യോ​ടെ നി​റ​വേ​റ്റി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​കു​ക​യും ആ​രാ​ധ​ന​യ്ക്കും വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ വി​ശാ​ല​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ഒ​രു ആ​രാ​ധ​നാ കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത തി​രി​ച്ച​റി​ഞ്ഞ്, നി​ല​വി​ലെ നി​ർ​മ്മാ​ണ ക​മ്മി​റ്റി 2020-ൽ ​ഈ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.​ പ്രാ​ർ​ഥ​ന​യു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ളു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെയും ഫ​ല​മാ​യി, 12,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണവും ഏ​ക​ദേ​ശം 450 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സൗ​ക​ര്യ​വു​മു​ള്ള അ​തി​മ​നോ​ഹ​ര​മാ​യ പു​തി​യ ആ​രാ​ധ​നാ കേ​ന്ദ്രം ഇ​ന്ന് പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. 48 ല​ക്ഷം ഡോ​ള​ർ (4.8 മി​ല്യ​ൺ ഡോ​ള​ർ) ചെ​ല​വി​ലാ​ണ് ഈ ​മ​ഹ​ത്താ​യ ആ​രാ​ധ​നാ കേ​ന്ദ്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ ആ​രാ​ധ​നാ കേ​ന്ദ്രം ഒ​രു കെ​ട്ടി​ടം മാ​ത്ര​മ​ല്ല; വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്റെ​യും സാ​ക്ഷ്യ​മാ​ണ്. വ​രും ത​ല​മു​റ​ക​ൾ​ക്കും വി​ശ്വാ​സ സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​മാ​യി മാ​റു​ന്ന ഈ ​പു​തി​യ ദേ​വാ​ല​യം ദൈ​വ​ത്തി​ന്റെ മ​ഹ​ത്താ​യ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി നി​ല​കൊ​ള്ളു​ന്നു.​

ഓ​ഗ​സ്റ്റ് 17 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. ആ​ഗ​സ്റ്റ് 18 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും ഭ​ക്തി​ഗാ​ന​വും തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ധ്യാ​ന​പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് 19 ബു​ധ​നാ​ഴ്ച അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും.​ ഓ​ഗ​സ്റ്റ് 20 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥന​യും ഗാ​ന​ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് ആ​ർ​ച്ച​ഞ്ച​ൽ റാ​ഫേ​ൽ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ. അ​ബൂ​ന ടോ​ബി​യ മ​നോ​ലി ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും.

ഓ​ഗ​സ്റ്റ് 21 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും സ്വീ​ക​രി​ക്കും. 5.30ന് ​പു​തി​യ ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള പ്ര​ദ​ക്ഷി​ണ​വും 5.45ന് ​പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. വൈ​കി​ട്ട് 6.45ന് ​കൂ​ദാ​ശ​യു​ടെ ഒ​ന്നാം ഭാ​ഗം ആ​രം​ഭി​ക്കും.

ഓ​ഗ​സ്റ്റ് 22 ശ​നി​യാ​ഴ്ച രാ​വി​ലെ 7ന് ​കൂ​ദാ​ശ​യു​ടെ ര​ണ്ടാം ഭാ​ഗ​വും തു​ട​ർ​ന്ന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. രാ​വി​ലെ 11.30ന് ​അ​നു​സ്മ​ര​ണ​വും ധ്യാ​ന​വും, ഉ​ച്ച​യ്ക്ക് 12.30ന് ​കൈ​മു​ത്തും ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി: റ​വ. ഫാ. ​വ​റു​ഗീ​സ് തോ​മ​സ്, അ​സി​സ്റ്റ​ന്റ് വി​കാ​രി: റ​വ. ഫാ. ​ജോ​ൺ വ​റു​ഗീ​സ്, ട്ര​സ്റ്റി: വി​നു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി: യ​ൽ​ദോ പീ​റ്റ​ർ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ: ജി​ജേ​ഷ് വ​ർ​ഗീ​സ്, ക​ൺ​സ്ട്ര​ക്ഷ​ൻ ലീ​ഡ്: ആ​ഷ്‌​ലി ജോ​ർ​ജ്, ഫി​നാ​ൻ​സ് ലീ​ഡ്: ബെ​ൻ​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

Latest News

Corehub Up